മും​​ബൈ: എ​​സി​​സി ഏ​​ഷ്യ ക​​പ്പ് അ​​ണ്ട​​ർ 19 ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മ​​ല​​യാ​​ളി ലെ​​ഗ് സ്പി​​ന്ന​​ർ മു​​ഹ​​മ്മ​​ദ് ഇ​​നാ​​ൻ ഇ​​ടം​​പി​​ടി​​ച്ചു.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ അ​​ണ്ട​​ർ- 19 ടെ​​സ്റ്റ്, ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​താ​​ണ് ഏ​​ഷ്യ ക​​പ്പി​​നു​​ള്ള ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ക്കാ​​ൻ ഇ​​നാ​​നു സ​​ഹാ​​യ​​ക​​മാ​​യ​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ ആ​​റും ടെ​​സ്റ്റി​​ൽ 16ഉം ​​വി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​നാ​​ൻ നേ​​ടി​​യി​​രു​​ന്നു.

ഷാ​​ർ​​ജ​​യി​​ലെ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ഡ​​മി​​യി​​ൽ പ​​രി​​ശീ​​ലി​​ക്ക​​വെ പാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച സ്പി​​ന്ന​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​യ സ​​ഖ്‌ലൈൻ മു​​ഷ്താ​​ഖാ​​ണ് സ്പി​​ന്നി​​ലേ​​ക്ക് തി​​രി​​യാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​ത്. ഇ​​ന്ത്യ​​യി​​ലെ അ​​വ​​സ​​രം മു​​ത​​ലെ​​ടു​​ക്കാ​​നാ​​യി തു​​ട​​ർ​​ന്നു നാ​​ട്ടി​​ലേ​​ക്കെ​​ത്തി. തൃ​​ശൂ​​ർ മു​​ണ്ടൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ ഷാ​​ന​​വാ​​സ്-​​റ​​ഹീ​​ന ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്.


വൈ​​ഭ​​വും ടീ​​മി​​ൽ

ഇ​​നാ​​നൊ​​പ്പം ബി​​ഹാ​​ർ അ​​ദ്ഭു​​തബാ​​ല​​നാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വ​​ൻ​​ഷി​​യും ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​ൽ ഇ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. ഓ​​സ്ട്രേ​​ലി​​യ അ​​ണ്ട​​ർ 19ന് ​​എ​​തി​​രേ യൂ​​ത്ത് ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടി, രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ മൂ​​ന്ന​​ക്കം കാ​​ണു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ബാ​​റ്റ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചി​​രു​​ന്നു.

ഈ ​​മാ​​സം 29 മു​​ത​​ൽ യു​​എ​​ഇ​​യി​​ലെ ഷാ​​ർ​​ജ​​യി​​ലും ദു​​ബാ​​യി​​ലു​​മാ​​ണ് പു​​രു​​ഷ അ​​ണ്ട​​ർ 19 ഏ​​ഷ്യ ക​​പ്പ് അ​​ര​​ങ്ങേ​​റു​​ക. 30നു ​​ദു​​ബാ​​യി​​ൽ പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യമ​​ത്സ​​രം. ജ​​പ്പാ​​നും യു​​എ​​ഇ​​യു​​മാ​​ണ് ഗ്രൂ​​പ്പി​​ലെ മ​​റ്റു ടീ​​മു​​ക​​ൾ.