നാലു ഫിഫ്റ്റി
Thursday, November 14, 2024 10:56 PM IST
ലഹ്ലി (ഹരിയാന): രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹരിയാനയ്ക്കെതിരേ കേരളത്തിന്റെ നാലു ബാറ്റർമാർക്ക് അർധസെഞ്ചുറി. സച്ചിൻ ബേബി (52), മുഹമ്മദ് അസ്ഹറുദ്ദീൻ (53), രോഹൻ കുന്നുമ്മൽ (55), അക്ഷയ് ചന്ദ്രൻ (59) എന്നിവരാണ് കേരളത്തിനുവേണ്ടി അർധസെഞ്ചുറി നേടിയത്.
രണ്ടാംദിനം അവസാനിക്കുന്പോൾ കേരളം ഒന്നാം ഇന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 285 റണ്‍സ് നേടി. ഷോണ്‍ റോജർ (31), ബേസിൽ തന്പി (നാല്) എന്നിവരാണ് ക്രീസിൽ. കേരളത്തിന്റെ എട്ടു വിക്കറ്റും അൻഷുൽ കാംബോജ് സ്വന്തമാക്കി.