ആരാധകന്റെ ചവിട്ടിൽനിന്ന് റൊണാൾഡോ രക്ഷപ്പെട്ടു
Friday, June 28, 2024 2:24 AM IST
ജോസ് കുന്പിളുവേലിൽ
മ്യൂണിക്: യൂറോ കപ്പ് ഫുട്ബോളിൽ പോർച്ചുഗൽ-ജോർജിയ മത്സരത്തിനുശേഷം ടണലിലേക്കു നടക്കുന്നതിനിടെ ആരാധകന്റെ ചവിട്ടിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ കഷ്ടിച്ചു രക്ഷപ്പെട്ടു.
കളത്തിൽനിന്നു ടണലിലേക്ക് നടക്കുന്നതിനിടെയാണ് ഒരു ആരാധകൻ സ്റ്റാൻഡിൽനിന്ന് റൊണാൾഡോയുടെ മുന്നിലേക്ക് അപകടകരമായ രീതിയിൽ ചാടിയത്.
പോർച്ചുഗൽ നായകന്റെ തൊട്ടുചേർന്നെത്തിയ ആരാധകന്റെ നീക്കത്തോട് ഉടനടി പ്രതികരിച്ച സുരക്ഷാ ഉദ്യോഗസ്ഥൻ ആളെ തള്ളി മാറ്റി.
റൊണാൾഡോയെ പരിക്കൊന്നുമില്ലാതെ അവിടെനിന്നു മാറ്റുകയും ചെയ്തു. രണ്ടു കാലും റൊണാൾഡോയുടെ നേർക്കു വരുന്ന വിധത്തിലാണ് ചാടിവന്നത്.