ജോർജി, സിആർ7
Friday, June 28, 2024 2:24 AM IST
യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ ടോപ് സ്കോറർ സ്ഥാനത്തുള്ളത് ജോർജിയയുടെ ജോർജി മിക്കൗട്ടഡ്സെ. മൂന്നു മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ ഈ ജോർജിയൻ ഫോർവേഡ് സ്വന്തമാക്കി.
രണ്ടു ഗോൾ വീതം നേടി ജമാൽ മുസിയാല, നിക്ലാസ് ഫുൾക്രുഗ്, കോഡി ഗാക്പൊ, റസ്വാൻ മാരിൻ, ഇവാൻ ഷ്രാൻസ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്.
സിആർ7 @ 50
രാജ്യാന്തര ഫുട്ബോളിലെ പ്രമുഖപോരാട്ടങ്ങളിൽ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ യൂറോപ്യൻ താരമെന്ന നേട്ടത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തിൽ ജോർജിയയ്ക്കെതിരേ ഇറങ്ങിയതോടെയാണ് സിആർ7 ഈ നേട്ടത്തിലെത്തിയത്.
അതേസമയം, യൂറോ കപ്പ്-ഫിഫ ലോകകപ്പ് പോരാട്ടങ്ങളിൽ ഗ്രൂപ്പ് ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദ്യമായി ഗോൾ നേടാൻ സാധിക്കാതിരുന്ന ടൂർണമെന്റാണ് ഇപ്പോൾ നടക്കുന്നത്.