മുംബൈ മുന്നിൽ
Sunday, March 3, 2024 1:46 AM IST
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് സീസണിലെ മൂന്നാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ മുംബൈ ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് പട്ടികയിൽ മുംബൈ ഒന്നാം സ്ഥാനത്ത് എത്തി.
സ്കോർ: റോയൽ ചലഞ്ചേഴ്സ് 131/6 (20). മുംബൈ 133/3 (15.1).
എൽസി പെറിയാണ് (44 നോട്ടൗട്ട്) ആർസിബിയുടെ ടോപ് സ്കോറർ. മുംബൈക്കുവേണ്ടി അമേയ കേർ (40 നോട്ടൗട്ട്) ടോപ് സ്കോററായി.