ആത്രേയ ക്ലബ് ചാന്പ്യൻ
Thursday, October 23, 2025 2:05 AM IST
തിരുവനന്തപുരം: കെസിഎ ജൂണിയർ ക്ലബ് ചാമ്പ്യൻഷിപ്പിൽ ആത്രേയ ക്രിക്കറ്റ് ക്ലബ് ജേതാക്കൾ. ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെ ഇന്നിംഗ്സിനും 33 റൺസിനും തോൽപ്പിച്ചാണ് ആത്രേയ ചാമ്പ്യന്മാരായത്.
ആദ്യ ഇന്നിങ്സിൽ 95 റൺസിന് ഓൾ ഔട്ടായ ലിറ്റിൽ മാസ്റ്റേഴ്സിനെതിരെ ആത്രേയ 264 റൺസ് നേടി. 69 ലീഡ് വഴങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് രണ്ടാം ഇന്നിംഗ്സിൽ 136നു പുറത്തായി.