ആസിഫ് അഫ്രീദിക്ക് റിക്കാര്‍ഡ്
Thursday, October 23, 2025 2:05 AM IST
റാവല്‍പിണ്ടി: പാക് സ്പിന്നര്‍ ആസിഫ് അഫ്രീദിക്ക് ചരിത്ര നേട്ടം. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാര്‍ഡാണ് 38കാരനായ ആസിഫ് അഫ്രീദി സ്വന്തമാക്കിയത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ 79 റണ്‍സ് വഴങ്ങി ആസിഫ് ആറ് വിക്കറ്റ് സ്വന്തമാക്കി. 92 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് ആസിഫ് തകര്‍ത്തത്.
1933ല്‍ ഇംഗ്ലണ്ടിന്റെ ചാള്‍സ് മാരിയറ്റ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 37-ാം വയസില്‍ കുറിച്ച റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി. സ്കോര്‍: പാക്കിസ്ഥാന് 333, 94/4. ദക്ഷിണാഫ്രിക്ക 404.