സംസ്ഥാന കായികമേള: തിരുവനന്തപുരത്തിന്റെ കുതിപ്പ്
Thursday, October 23, 2025 2:05 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ആതിഥേയരുടെ മെഡൽകൊയ്ത്ത്.
ആദ്യ ദിനത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗെയിംസ് ഇനങ്ങളിലും അക്വാട്ടിക്കിലും വ്യക്തമായ മേധാവിത്വവുമായി 76 സ്വർണവും, 56 വെള്ളിയും 76 വെങ്കലവുമുൾപ്പെടെ 652 പോയിന്റുമായി തിരുവനന്തപുരത്തിന്റെ കുതിപ്പ്.
38 സ്വർണവും 43 വെള്ളിയും 44 വെങ്കലവുമായി 380 പോയിന്റോടെ കണ്ണൂർ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാ സ്ഥാനത്തുള്ള കോഴിക്കോടിന്റെ സന്പാദ്യം 27 സ്വർണവും 38 വെള്ളിയും 34 വെങ്കലവുമുൾപ്പെടെ 308 പോയിന്റുകൾ.
ഗെയിംസിൽനിന്നു മാത്രം 59 സ്വർണവും 40 വെള്ളിയും 66 വെങ്കലവും ആതിഥേയർ സ്വന്തമാക്കി. അക്വാട്ടിക്കിൽ ആകെ നടന്ന 24 മത്സരങ്ങളിൽ 17 സ്വർണവും 16 വെള്ളിയും 10 വെങ്കലവും തിരുവനന്തപുരത്തിനാണ്, രണ്ടാം സ്ഥാനത്തുള്ള തൃശൂരിന്റെ സന്പാദ്യം നാലു സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 35 പോയിന്റുകൾ. രണ്ടു സ്വർണവും നാലു വെള്ളിയും രണ്ടു വെങ്കലവുമായി 24 പോയിന്റോടെ എറണാകുളമാണ് മൂന്നാം സ്ഥാനത്തുള്ളത്.