അണ്ടർ 23 ഏഷ്യൻ ബീച്ച് വടംവലി: ഇന്ത്യൻ ടീമിൽ മലയാളിയും
Thursday, October 23, 2025 2:05 AM IST
ആലുവ: അണ്ടർ 23 ഏഷ്യൻ ബീച്ച് വടംവലി ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ ദേവിക എസ്. നായർ ഇടംനേടി.
ഒന്നാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയാണു ദേവിക. 2025ൽ മഹാരാഷ്ട്രയിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ സ്വർണം നേടിയ കേരള ടീമിന്റെ നെടുംതൂണായിരുന്നു ദേവിക.
നാളെ മലേഷ്യയിലെ ലങ്കാവ് ബീച്ചിലാണ് ഏഷ്യൻ ബീച്ച് വടംവലി മത്സരം നടക്കുന്നത്. ഇന്ത്യൻ ടീം നെടുമ്പാശേരിയിൽനിന്ന് പുറപ്പെട്ടു. തൊടുപുഴ സ്വദേശിനിയായ ദേവിക പുതിയേടത്തു വീട്ടിൽ സന്തോഷ് കുമാറിന്റെയും മായയുടെയും മകളാണ്. സെന്റ് സേവ്യേഴ്സ് കോളജിൽ റെനീഷ് മുഹമ്മദിന്റെയും രാഹുൽ കൃഷ്ണയുടെയും കീഴിലാണു പരിശീലനം.