ബാസ്കറ്റ്: എറണാകുളം, തൃശൂര്‍ സെമിയില്‍
Thursday, October 23, 2025 2:05 AM IST
തിരുവന്തപുരം: സംസ്ഥാന സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോളില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും സെമിയില്‍.
പെണ്‍കുട്ടികളുടെ ആദ്യ ക്വാര്‍ട്ടറില്‍ എറണാകുളം 44-13ന് ആലപ്പുഴയെ കീഴടക്കി. ആണ്‍കുട്ടികളില്‍ തൃശൂര്‍ 67-20ന് ആലപ്പുഴയെ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ എത്തിയത്.