മുദ്രൈക്കിനെ വിറ്റ പണം സൈന്യത്തിന്
Tuesday, January 17, 2023 1:47 AM IST
കീവ്: യുക്രെയ്ൻ സൂപ്പർ താരം മിഖായലോ മുദ്രൈക്കിനെ കഴിഞ്ഞ ദിവസം ചെൽസി സ്വന്തമാക്കിയിരുന്നു. യുക്രെയ്ൻ ക്ലബ്ബായ ഷാക്തർ ഡൊണസ്റ്റ്കുമായി 100 ദശലക്ഷം ഡോളറിന്റേതായിരുന്നു (ഏകദേശം 816 കോടി രൂപ) ഇടപാട്.
ഇതിൽനിന്നു ലഭിച്ച പണത്തിൽ 200 കോടിയിലധികം രൂപ യുക്രെയ്ൻ സൈനികർക്കും അവരുടെ കുടുംബത്തിനുമായി നൽകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് ക്ലബ് പ്രസിഡന്റ് റിനത് അഖ്മെറ്റോവ്.