റയൽ കാഷ്മീരിനു ജയം
Monday, February 24, 2020 11:57 PM IST
ഐ ലീഗ് ഫുട്ബോളിൽ റയൽ കാഷ്മീരിന് അഞ്ചാം ജയം. ഹോം മത്സരത്തിൽ ഇന്ത്യൻ ആരോസിനെ 1-0നാണ് റയൽ കാഷ്മീർ പരാജയപ്പെടുത്തിയത്. 70-ാം മിനിറ്റിൽ ബേസി അർമാൻഡാണ് ആതിഥേയരുടെ ജയം കുറിച്ച ഗോൾ നേടിയത്. തുടർച്ചയായി രണ്ട് മത്സരങ്ങൾ തോറ്റശേഷമാണ് കാഷ്മീർ സംഘം ജയത്തിലെത്തുന്നത്. ജയത്തോടെ 18 പോയിന്റുമായി റയൽ കാഷ്മീർ ഗോകുലം കേരള എഫ്സിയെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളിൽ ഗോകുലം കേരളയ്ക്ക് 17 പോയിന്റാണുള്ളത്. 13 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള മോഹൻ ബഗാനാണ് ലീഗിന്റെ തലപ്പത്ത്.