കേ​​ര​​ള​​ത്തി​​ന് ഇ​​ര​​ട്ട ഫൈ​​ന​​ൽ
Tuesday, May 21, 2019 12:12 AM IST
കോ​​യ​​ന്പ​​ത്തൂ​​ർ: 36-ാമ​​ത് ദേ​​ശീ​​യ യൂ​​ത്ത് ബാ​​സ്ക​​റ്റ്ബോ​​ളി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ണ്‍​കു​​ട്ടി​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളും ഫൈ​​ന​​ലി​​ൽ. ഇ​​ര​​ട്ട ഫൈ​​ന​​ലോ​​ടെ കേ​​ര​​ളം ച​​രി​​ത്ര നേ​​ട്ടം കൈ​​വ​​രി​​ച്ചു.

ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ട്ട​​ത്തി​​ൽ പ​​ഞ്ചാ​​ബി​​നെ 74-70ന് ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പെ​​ണ്‍​കു​​ട്ടി​​ക​​ൾ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​നാ​​യി ആ​​ൻ മേ​​രി സ​​ക്ക​​റി​​യ 30 പോ​​യി​​ന്‍റ് നേ​​ടി ടോ​​പ് സ്കോ​​റ​​റാ​​യി. പി.​​എ​​സ്. ജെ​​സ്‌ലി 20 ​​പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ൾ രാ​​ജ​​സ്ഥാ​​നെ​​യാ​​ണ് സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. വാ​​ശി​​യേ​​റി​​യ പോ​​രാ​​ട്ട​​ത്തി​​ൽ 65-62നാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം. ലീ​​ഗ് റൗ​​ണ്ടി​​ൽ രാ​​ജ​​സ്ഥാ​​നോ​​ടേ​​റ്റ പ​​രാ​​ജ​​യ​​ത്തി​​നു ക​​ണ​​ക്കു തീ​​ർ​​ക്ക​​ൽ​​കൂ​​ടി​​യാ​​യി സെ​​മി​​യി​​ലെ വി​​ജ​​യം. കേ​​ര​​ള​​ത്തി​​നാ​​യി പ്ര​​ണ​​വ് പ്രി​​ൻ​​സ് 21ഉം ​​ജിം പോ​​ൾ 16ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.