കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സ്വ​​​​കാ​​​​ര്യ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗ്രൂ​​​​പ്പാ​​​​യ ജെ​​​​യി​​​​ന്‍ ഗ്രൂ​​​​പ്പ് ഓ​​​​ഫ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സ്. ഇ​​​​ന്‍​വെ​​​​സ്റ്റ് കേ​​​​ര​​​​ള ആ​​​​ഗോ​​​​ള ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ലാ​​​​ണ് സ്വ​​​​കാ​​​​ര്യ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ജെ​​​​യി​​​​ൻ ഗ്ലോ​​​​ബ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി എ​​​​ന്ന​​​പേ​​​​രി​​​​ലാ​​​​ണ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​ത്. കോ​​​​ഴി​​​​ക്കോ​​​​ട് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി ആ​​​​രം​​​​ഭി​​​​ക്കാ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന ജെ​​​​യി​​​​ൻ ഗ്ലോ​​​​ബ​​​​ൽ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട നി​​​​ക്ഷേ​​​​പം 350 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ്. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കോ​​​​ട്ട​​​​യം, തൃ​​​​ശൂ​​​​ര്‍, ക​​​​ണ്ണൂ​​​​ര്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​പ​​​​കാ​​​​മ്പ​​​​സു​​​​ക​​​​ളും സ്ഥാ​​​​പി​​​​ക്കും.