കളമശേരിയിൽ ലുലുവിന്റെ ഭക്ഷ്യസംസ്കരണ യൂണിറ്റ്
Sunday, February 23, 2025 1:00 AM IST
കൊച്ചി : സംസ്ഥാന സർക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തിൽ 5000 കോടി രൂപയുടെ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. കളമശേരിയിൽ ലുലുവിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് ഈ വർഷം ആരംഭിക്കും.
പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കോൾഡ് സ്റ്റോറേജുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റ് വലിയ തൊഴിലവസരം സൃഷ്ടിക്കുന്നതുമാണ്.
പുതിയ പദ്ധതികൾ വഴി 15000 തൊഴിലവസരങ്ങൾ ഒരുങ്ങുമെന്നും നാടിന്റെ സമഗ്രവികസനത്തിന് കരുത്തേകുമെന്നും ലുലു ഗ്രൂപ്പ് ഇന്റർ നാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി വ്യക്തമാക്കി.