എനര്‍ജി ടെക്നോളജി മീറ്റ് ഇന്നു സമാപിക്കും
Wednesday, November 13, 2024 11:14 PM IST
കൊച്ചി: വ്യവസായ വിദഗ്ധര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍, നൂതന വിദഗ്ധര്‍ എന്നിവരെ ഉൾപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും സെന്റര്‍ ഫോര്‍ ഹൈടെക്നോളജിയും ചേർന്ന് സംഘടിപ്പിക്കുന്ന എനര്‍ജി ടെക്നോളജി മീറ്റ് (ഇടിഎം) ബംഗളൂരുവില്‍ ആരംഭിച്ചു.
‘ഗ്രീന്‍ എനര്‍ജി ഹൊറൈസണ്‍സ്: സുസ്ഥിര ശുദ്ധീകരണവും പെട്രോകെമിക്കല്‍സും’ എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനം കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഓയില്‍ ചെയര്‍മാനും ഡയറക്ടറുമായ വി. സതീഷ് കുമാര്‍ പങ്കെടുത്തു.
പുനരുത്പാദിപ്പിക്കാവുന്ന സംയോജനം, ഹൈഡ്രജന്‍ ഉത്പാദനം, മാലിന്യത്തില്‍നിന്ന് ഊര്‍ജത്തിനുള്ള നവീകരണം, കാര്‍ബണ്‍ ന്യൂട്രാലിറ്റിക്കുള്ള തന്ത്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സാങ്കേതിക സെഷനുകള്‍ സമ്മേളനത്തിൽ അവതരിപ്പിക്കും.
വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും. സമ്മേളനം ഇന്നു സമാപിക്കും.