സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഡെയറിയായി തൃപ്പൂണിത്തുറ മിൽമ
Saturday, November 9, 2024 12:30 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിൽമ ഡെയറിയിൽ സ്ഥാപിച്ച സോളാർ പവർ പ്ലാന്റ് ഇന്നു രാവിലെ പത്തിന് കേന്ദ്ര സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഇതോടെ പൂർണമായും ഓൺഗ്രിഡ് സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയറിയായി തൃപ്പൂണിത്തുറയിലെ മിൽമ ഡെയറി മാറും.
നാലു കോടി രൂപ മുതൽമുടക്കിൽ നടപ്പാക്കുന്ന പ്രോഡക്ട്സ് ഡെയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും.
കെ. ബാബു എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേശീയ ക്ഷീരവികസന പദ്ധതിയുടെ എട്ടു കോടി രൂപ ഉപയോഗിച്ച് ഇടപ്പള്ളി ഹെഡ് ഓഫീസ് കാമ്പസിൽ പ്രവർത്തനമാരംഭിച്ച മിൽമ സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബിന്റെ താക്കോൽ മിൽമ ചെയർമാൻ കെ.എസ്. മണിയിൽനിന്ന് ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഏറ്റുവാങ്ങും.