വര്‍ക്ക് ഫ്രം കേരളയാണ് ഇനിയുള്ള മാറ്റം: പി. രാജീവ്
Wednesday, November 13, 2024 12:07 AM IST
കൊച്ചി: ആഗോള കമ്പനികളിലെ മലയാളികളായ ജീവനക്കാര്‍ക്ക് കേരളത്തില്‍ താമസിച്ചു കൊണ്ട് ജോലിയെടുക്കാനാകുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.
സുസ്ഥിര ഗതാഗത സൗകര്യങ്ങള്‍, ശുദ്ധവായു, ശുദ്ധജലം, തുറന്ന സമീപനമുള്ള ജനത എന്നിവയെല്ലാം കേരളത്തിന്റെ പ്രത്യേകതയാണ്.
വര്‍ക്ക് ഫ്രം കേരളയെന്ന പുതിയ നയമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ ലുലു ടവറില്‍ ഐബിഎമ്മിന്റെ ജെന്‍എഐ ഇന്നോവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലോകത്തിലെതന്നെ ഐബിഎമ്മിന്റെ ഏറ്റവുമധികം വളര്‍ച്ചാ നിരക്കുള്ള കാമ്പസാണിത്. നിലവില്‍ 2000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭാവിയില്‍ ഇത് 5000 ആകുമെന്നാണ് പ്രതീക്ഷ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐബിഎമ്മിന്റെ വാട്സണ്എക്സ് പ്ലാറ്റ്ഫോമിലുള്ള ജെന്‍എഐ ലാബുമായി സഹകരണം വര്‍ധിപ്പിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഇന്നൊവേഷന് സെന്ററില്‍ തങ്ങളുടെ എഐ പരീക്ഷണങ്ങള്‍ നടത്താവുന്ന സംവിധാനം ഉണ്ടാകുമെന്നും രാജീവ് പറഞ്ഞു.