ഡിസൈനിൽ പുതുമയുമായി ഡിസയർ
Monday, November 11, 2024 11:11 PM IST
ന്യൂഡൽഹി: ഡിസൈനിൽ ആകർഷകമായ മാറ്റങ്ങളുമായി മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ പുത്തൻ മോഡൽ വിപണിയിൽ.
ഡിസയർ സെഗ്മെന്റിൽതന്നെ ആദ്യമായി സണ്‍റൂഫുമായി എത്തുന്ന കാറാണ് പുതിയ മോഡൽ. ഇന്റീരിയറിലും ഹെഡ് ലാന്പുകളിലുമടക്കം മുൻ ഡിസയറുകളിൽനിന്ന് വ്യത്യസ്തമായ മികച്ച ഡിസൈനാണ് പുതിയ മോഡലുകളുടെ പ്രത്യേകത. ഒന്‍പത് മോഡലുകളിലായി വിപണിയിലെത്തിയ വാഹനത്തിന്റെ വില 6.79 ലക്ഷം രൂപ മുതലാണ്.
ഗ്ലോബൽ എൻസിഎപി ടെസ്റ്റിൽ അഞ്ചു സ്റ്റാറുകളുടെ സുരക്ഷയുടെ പകിട്ടുമായാണ് പുതിയ ഡിസയർ വിപണിയിലെത്തുന്നത്. ആറു എയർബാഗുകളും പെഡസ്ട്രിയൻ പ്രൊട്ടെക്ഷനുമെല്ലാം പുതിയ ഡിസയറിലുണ്ട്. ഇലക്ട്രിക് സണ്‍റൂഫ്, 360 ഡിഗ്രി കാമറ തുടങ്ങിയവയോടൊപ്പം ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ മോഡലിനെ വേറിട്ടതാക്കുന്നു.
പുതിയ ഡിസയറിന്റെ വിവിധ വേരിയന്റുകളായ എൽഎക്സ്ഐ മാനുവലിന് 6.79 ലക്ഷം രൂപയും വിഎക്സ്ഐ മാനുവലിന് 7.79 ലക്ഷവും എജിഎസിനു 8.24 ലക്ഷവും സിഎൻജി മോഡലിന് 8.74 ലക്ഷം രൂപയുമാണ് വില.
ഇസഡ്എക്സ്ഐ മാനുവലിനു 8.89 ലക്ഷം എജിഎസിനു 9.34 ലക്ഷം, സിഎൻജി-9.84 ലക്ഷം, ഇസഡ്എക്സ്പ്ലസ് മാനുവൽ-9.69 ലക്ഷം, എജിഎസ്- 10.14 ലക്ഷം എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ വില.