ഓഹരി വിപണികൾക്ക് 15നും 20നും അവധി
Saturday, November 9, 2024 12:30 AM IST
മുംബൈ: ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇയും എൻഎസ്ഇയും ഈ മാസം 15, 20 തീയ തികളിൽ പ്രവർത്തിക്കില്ല. 15ന് ഗുരു നാനാക്ക് ജയന്തിയോട് അനുബന്ധിച്ചാണ് അവധി.
മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നതാണ് 20ലെ അവധിക്ക് കാരണം. ബിഎസ്ഇ, എൻഎസ്ഇ ഹോളിഡേ കലണ്ടർ പ്രകാരം നവംബറിൽ രണ്ട് അവധിയായിരുന്നു ഉണ്ടായിരുന്നത്.
നവംബർ ഒന്നിനുള്ള ദീപാവലി അവധിയായിരുന്നു ആദ്യത്തേത്. ഈ വർഷത്തെ അവസാന അവധി ഡിസംബർ 25ന്് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ്.