അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്കാരം
Saturday, November 9, 2024 12:30 AM IST
കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പന് പ്രവാസി ഭൂഷൺ പുരസ്കാരം.
കൊച്ചിയിൽ നടന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. രാജ്യത്തെ ആരോഗ്യ, ചികിത്സാ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനുള്ള പ്രയത്നങ്ങളിലെ നേതൃമികവിനാണു പുരസ്കാരം.
രക്താർബുദ ചികിത്സയിലെ നൂതനസംവിധാനമായ കാർ-ടി സെൽ തെറാപ്പി പ്രോഗ്രാമിന്റെ ഉദ്ഘാടനം ചടങ്ങിൽ ഗവർണർ നിർവഹിച്ചു.
ഹൈബി ഈഡൻ എംപി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂപ് മൂപ്പൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എസ്. രമേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.