പരമേസു ബയോടെക് ഐപിഒയ്ക്ക് അനുമതി തേടി
Sunday, November 10, 2024 11:26 PM IST
കൊച്ചി: പരമേസു ബയോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.
ഐപിഒയിലൂടെ 600 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അഞ്ചുരൂപ വീതം മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളിലൂടെ 520 കോടി രൂപയും നിലവിലുള്ള നിക്ഷേപകരുടെ 80 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.