മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു
Sunday, March 9, 2025 1:58 AM IST
വത്തിക്കാൻ സിറ്റി: ശ്വാസകോശസംബന്ധമായ രോഗം മൂലം കഴിഞ്ഞ 22 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി വത്തിക്കാൻ.
നന്നായി ഉറങ്ങുകയും ഭക്ഷണം കഴിക്കുകയും പത്രം വായിക്കുകയും കാര്യങ്ങൾ അന്വേഷിച്ചറിയുകയും ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ മാർപാപ്പ ആശുപത്രിമുറിയിലെ ചാപ്പലിൽ 20 മിനിറ്റോളം പ്രാർഥിച്ചു. പിന്നീട് ശ്വസന വ്യായാമത്തിലേർപ്പെട്ടു.
എങ്കിലും മാർപാപ്പയ്ക്ക് ഉയർന്ന അളവിൽ ഓക്സിജൻ നൽകുന്നുണ്ടെന്നും വെള്ളിയാഴ്ച രാത്രി ശ്വസനത്തിന് യന്ത്രസഹായം ലഭ്യമാക്കിയെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.