യുക്രെയ്നിൽ റഷ്യൻ ആക്രമണം: 14 പേർ കൊല്ലപ്പെട്ടു
Sunday, March 9, 2025 12:20 AM IST
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
കിഴക്കൻ യുക്രെയ്നിലെ ദോബ്രോപില്യ നഗരത്തിലാണ് 11 മരണങ്ങൾ. എട്ട് ബഹുനിലക്കെട്ടിടങ്ങളും 30 വാഹനങ്ങളും ഇവിടെ നശിച്ചു. അഗ്നിശമനസേന രക്ഷാപ്രവർത്തനം ആരംഭിക്കവേ വീണ്ടും ആക്രമണമുണ്ടായി.
വടക്കുകിഴക്കൻ യുക്രെയ്നിലെ ഖാർകീവ് നഗരത്തിലുണ്ടായ മറ്റൊരു ആക്രമണത്തിൽ മൂന്നു പേരും കൊല്ലപ്പെട്ടു.
റഷ്യൻ സേന കഴിഞ്ഞ ദിവസം യുക്രെയ്നിലെ ഊർജവിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ടും വൻ ആക്രമണം നടത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപ് യുക്രെയ്നുള്ള സൈനിക, ഇന്റലിജൻസ് സഹായങ്ങൾ നിർത്തിവച്ചതിനു പിന്നാലെയാണ് റഷ്യ ആക്രമണം ശക്തിപ്പെടുത്തിയത്.