സിറിയൻ സേന 340 സിവിലിയന്മാരെ വധിച്ചു
Sunday, March 9, 2025 12:20 AM IST
ഡമാസ്കസ്: സിറിയയിലെ പുതിയ ഭരണകൂടത്തിന്റെ പട്ടാളം 340-തിലധികം സിവിലിയന്മാരെ വധിച്ചതായി റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും പലായനം ചെയ്ത മുൻ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ അലാവി സമുദായത്തിൽപ്പെട്ടവരാണ്.
സർക്കാർ സേനയും അസാദ് അനുകൂലികളും തമ്മിൽ രണ്ടു ദിവസങ്ങളായി വൻ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. സിറിയയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടനയാണ് ഇത്രയധികം സിവിലിയന്മാർ കൊല്ലപ്പെട്ടതായി അറിയിച്ചത്.
അലാവി ന്യൂനപക്ഷ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളായ ടാർട്ടർ, ലഡാകിയ തുറമുഖ നഗരങ്ങളിലാണ് ഏറ്റുമുട്ടൽ. ഇവിടെ ഓപ്പറേഷനെത്തിയ സർക്കാർ സേനയെ അസാദ് അനുകൂലികൾ ആക്രമിച്ചതാണ് തുടക്കമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.