ഫ്രാൻസിൽ വെടിവയ്പ്; അഞ്ചു പേർ മരിച്ചു
Monday, December 16, 2024 1:26 AM IST
പാരീസ്: വടക്കൻ ഫ്രാൻസിലുണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഡൻകിർക് നഗരത്തിലെ അഭയാർഥി ക്യാന്പിനടുത്തും സമീപത്തെ പട്ടണത്തിലുമാണു വെടിവയ്പുണ്ടായത്. സംഭവം നടത്തിയ ഇരുപത്തിരണ്ടുകാരൻ പോലീസിനു കീഴടങ്ങി. അഭയാർഥി ക്യാന്പിനു സമീപത്തെ വെടിവയ്പിൽ രണ്ട് അഭയാർഥികളും രണ്ടു പോലീസുകാരുമാണു മരിച്ചത്.