റഷ്യൻ സേന സിറിയയിൽനിന്ന് പിൻവാങ്ങുന്നു
Sunday, December 15, 2024 12:30 AM IST
ഡമാസ്കസ്: അസാദിനെ സഹായിക്കാൻ സിറിയയിൽ നിലയുറപ്പിച്ച റഷ്യൻ സേന പിൻവാങ്ങുന്നു. ലഡാകിയയിലെ റഷ്യൻ വ്യോമതാവളത്തിൽനിന്ന് ഉപകരണങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി. ചരക്കുവിമാനങ്ങളിൽ കയറ്റിയ ഉപകരണങ്ങൾ ലിബിയയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ട്.
150 സൈനിക വാഹനങ്ങൾ റോഡ് മാർഗം നീങ്ങാൻ തുടങ്ങിയതായും റിപ്പോർട്ടുകളിൽ പറയുന്നു. റഷ്യൻ നീക്കത്തിനു തടസം നേരിടുന്നില്ല. വിമതരുമായി റഷ്യൻ സേന ധാരണ ഉണ്ടാക്കിയെന്നാണ് അനുമാനം.
ലഡാകിയയിലെ വ്യോമതാളവും ടാർടൗസിലെ നാവിക താവളവുമാണ് റഷ്യക്ക് സിറിയയിലുള്ളത്. ടാർടൗസിൽ റഷ്യൻ പടക്കപ്പലുകൾ ഇപ്പോഴുമുണ്ട്.
രണ്ടു താവളങ്ങളും നിലനിർത്താൻ ആഗ്രഹിക്കുന്നതായും ഇതിന് വിമതരുമായി ചർച്ച നടത്തുകയാണെന്നും റഷ്യ അറിയിച്ചിരുന്നു.