റഷ്യ-ചൈന ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും
Monday, December 16, 2024 1:26 AM IST
ബെയ്ജിംഗ്: നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം റഷ്യക്കും ചൈനയ്ക്കുമിടയിൽ പാസഞ്ചർ ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങുമെന്നു റഷ്യൻ റെയിൽവേ അധികൃതർ അറിയിച്ചു.
2020ലെ കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ സർവീസുകൾ നിർത്തിവച്ചത്. ഈ മാസം പതിനഞ്ചിന് ഇവ പുനരാരംഭിക്കുമെന്നും, രാജ്യത്തു നടപ്പാക്കുന്ന പുതിയ ട്രെയിൻ യാത്രാക്രമം അടുത്ത മൂന്നുവർഷത്തേക്കു തുടരുമെന്നുമാണു വിവരം. സ്യൂയിഫെൻ മുതൽ ഗ്രൊഡേകോവോ വരെയുള്ള അന്താരാഷ്ട്ര ട്രെയിൻ സർവീസും പുനരാരംഭിക്കും. ദിവസേനയുള്ള ട്രെയിനാണ് ഇത്.