ദക്ഷിണ കൊറിയൻ പ്രസിഡന്റിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന്
Tuesday, December 10, 2024 1:30 AM IST
സിയൂൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൺ സൂക് യോളിന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന ഓഫീസിന്റെ ചീഫ് പ്രോസിക്യൂട്ടർ ഓഹ് ഡോംഗ് വൂൺ അന്വേഷണ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്. യൂൺ പ്രഖ്യാപിച്ച അടിയന്തര പട്ടാളനിയമ പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുന്ന സംഘമാണിത്. അതേസമയം, യാത്രാവിലക്ക് ഇതുവരെ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഓഹ് ഡോംഗ് വൂൺ അറിയിച്ചു.