അർജന്റൈൻ പ്രസിഡന്റിന് ഇറ്റാലിയൻ പൗരത്വം
Sunday, December 15, 2024 12:30 AM IST
റോം: അർജന്റൈൻ പ്രസിഡന്റ് ഹാവിയർ മിലേയ്ക്ക് ഇറ്റാലിയൻ സർക്കാർ പൗരത്വം നല്കിയതായി റിപ്പോർട്ട്.
മിലേയുടെ പൂർവികർ ഇറ്റാലിയൻ വംശജരാണ് എന്ന കാരണത്താലാണ് പൗരത്വം നല്കിയതെന്നു പറയുന്നു. ഇറ്റാലിയൻ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.