തുർക്കിയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ആറു മരണം
Tuesday, December 10, 2024 1:30 AM IST
അങ്കാറ: തുർക്കിയിൽ രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ആറു സൈനികർ കൊല്ലപ്പെട്ടു. ഒരു ഹെലികോപ്റ്റർ തകർന്നു. രണ്ടാമത്തെ ഹെലികോപ്റ്റർ സുരക്ഷിതമായി ലാൻഡ് ചെയ്തു.
പരിക്കുകളോടെ രക്ഷപ്പെട്ട ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണെന്നു ഗവർണർ അബ്ദുള്ള എറിൻ അറിയിച്ചു. തെക്കൻ പ്രവിശ്യയായ ഇസ്പാർത്തയിലാണ് സംഭവം.
ഏവിയേഷൻ സ്കൂളിന്റെ മേധാവിയായ ബ്രിഗേഡിയർ ജനറലും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അപകടകാരണം വ്യക്തമല്ലെന്ന് ഗവർണർ അറിയിച്ചു.