തായ്ലൻഡിൽ ഉത്സവത്തിനിടെ സ്ഫോടനം; മൂന്നു മരണം
Sunday, December 15, 2024 12:30 AM IST
ബാങ്കോക്ക്: തായ്ലൻഡിൽ ഉത്സവാഘോഷത്തിനിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു.
വടക്കൻ ടാക് പ്രവിശ്യയിലെ ഉംഫാംഗ് ജില്ലയിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം.
ഉത്സവാഘോഷത്തിനിടെ ആളുകൾക്കിടയിലേക്ക് ഏതാനും പേർ ബോംബെറിയുകയായിരുന്നു. സംഭവത്തിൽ തായ്ലൻഡുകാരനായ യുവാവിനെയും മ്യാൻമറിലെ കാരെൻ സംസ്ഥാനത്തിന്റെ സ്വയംഭരണത്തിനായി വാദിക്കുന്ന കാരെൻ നാഷണൽ യൂണിയൻ എന്ന വിമതസംഘടനയിലെ ഒരാളെയും അറസ്റ്റ് ചെയ്തു.