ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക
Saturday, December 14, 2024 1:17 AM IST
വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്ക. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ ഇടക്കാല സർക്കാരിനെ നിർബന്ധിതമാക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
നിയമപാലകരുടെ ശേഷി വർധിപ്പിക്കാൻ അമേരിക്ക ഇടക്കാല സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബി പറഞ്ഞു. എല്ലാവർക്കും സുരക്ഷ നൽകാൻ ബംഗ്ലാദേശ് പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.