റഷ്യൻ മിസൈൽ ശാസ്ത്രജ്ഞൻ വെടിയേറ്റു മരിച്ചു
Saturday, December 14, 2024 1:17 AM IST
മോസ്കോ: റഷ്യൻ മിസൈൽ നിർമാണ കന്പനിയായ മാഴ്സ് ഡിസൈൽ ബ്യൂറോയുടെ ഡെപ്യൂട്ടി ജനറൽ ഡിസൈനറും കന്പനിയിലെ സോഫ്റ്റ്വേർ വകുപ്പ് മേധാവിയുമായ മിഖായേൽ ഷാറ്റ്സ്കി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
മോസ്കോയിൽവച്ച് ഇദ്ദേഹത്തെ അജ്ഞാതൻ വെടിവച്ചു കൊല്ലുകയായിരുന്നു. റഷ്യൻ സേന യുക്രെയ്നു നേർക്കു പ്രയോഗിക്കുന്ന കെഎച്ച് വിഭാഗത്തിൽപ്പെട്ട ക്രൂസ് മിസൈലുകളുടെ നവീകരണത്തിൽ ഇദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു.