ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ചിൻപിംഗിനു ക്ഷണം
Friday, December 13, 2024 12:55 AM IST
വാഷിംഗ്ടൺ ഡിസി: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സ്ഥാനാരോഹണച്ചടങ്ങിലേക്കു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനെ ക്ഷണിച്ചതായി റിപ്പോർട്ട്.
നവംബർ ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ ട്രംപ് ജയിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഷി ചിൻപിംഗ് ക്ഷണം സ്വീകരിച്ചോ എന്നതിൽ വ്യക്തതയില്ല.
ഇതിനുമുന്പ് ചൈനീസ് പ്രസിഡന്റുമാർ അമേരിക്കൻ പ്രസിഡന്റുമാരുടെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തിട്ടില്ല. ട്രംപ് തന്റെ സർക്കാരിൽ നിയമിച്ചിട്ടുള്ള പലരും ചൈനാവിരുദ്ധരാണ്. ഇതിനു പുറമേ ചൈനയ്ക്കുമേൽ ചുങ്കം വർധിപ്പിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്.