ഇറ്റലിയിൽ ഇന്ധന ഡിപ്പോയിൽ സ്ഫോടനം; രണ്ടു മരണം
Tuesday, December 10, 2024 1:30 AM IST
മിലാൻ: മധ്യ ഇറ്റലിയിലെ ഇന്ധന ഡിപ്പോയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു.
ഫ്ളോറൻസിനു സമീപം കാലെൻസാനോയിലെ ഇഎൻഐ എണ്ണ കന്പനിയുടെ ഇന്ധന ഡിപ്പോയിലാണു സ്ഫോടനമുണ്ടായത്. സ്ഫോടനകാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.