വയോജന കേന്ദ്രത്തിൽ തീപിടിത്തം; ആറു പേർ മരിച്ചു
Saturday, December 14, 2024 1:17 AM IST
അമ്മാൻ: ജോർദാനിൽ വയോജന സംരക്ഷണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ആറു പേർ മരിച്ചു. 66 പേർക്കു പരിക്കേറ്റു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണു പരിക്ക്.
11 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലസ്ഥാനമായ അമ്മാനിൽ സ്ഥിതി ചെയ്യുന്ന വൈറ്റ് ഫാമിലി അസോസിയേഷൻസ് സെന്റർ എന്ന കേന്ദ്രത്തിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. 111 അന്തേവാസികൾ ഇവിടെയുണ്ടായിരുന്നു.