ഇസ്രേലി ബസിൽ വെടിവയ്പ്; ബാലൻ മരിച്ചു
Friday, December 13, 2024 12:55 AM IST
ടെൽ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രേലി ബസിൽ പലസ്തീൻകാരൻ നടത്തിയ വെടിവയ്പിൽ പന്ത്രണ്ടു വയസുകാരൻ കൊല്ലപ്പെട്ടു.
പലസ്തീൻ നഗരമായ ബെത്ലഹേമിനടുത്ത് ബുധനാഴ്ച രാത്രി നടന്ന ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. അക്രമിക്കായി തെരച്ചിൽ നടത്തുന്നതായി ഇസ്രേലി സേന അറിയിച്ചു.
ഇതിനിടെ, ഇസ്രേലി സേന ഇന്നലെ രാവിലെ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 35 പലസ്തീനികൾ കൊല്ലപ്പെട്ടു.
ഗാസ സിറ്റി, നുസെയ്റത്ത് ക്യാന്പ്, റാഫ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു.