വ​ത്തി​ക്കാ​ൻ സി​റ്റി: പ​ല​സ്തീ​ൻ പ്ര​സി​ഡ​ന്‍റ് മ​ഹ്‌​മൂ​ദ് അ​ബ്ബാ​സ് വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ച​ർ​ച്ച​ക​ൾ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് അ​ബ്ബാ​സ് പി​ന്നീ​ട് അ​റി​യി​ച്ചു.

പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും പ​ശ്ചി​മേ​ഷ്യാ സ​മാ​ധാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന പ​രി​ശു​ദ്ധ പി​താ​വി​ന് ന​ന്ദി​ പ​റ​യു​ന്നു.


പ​ല​സ്തീ​ൻ രാ​ഷ്‌​ട്രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് മാ​ർ​പാ​പ്പ​യു​ടെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തു​ട​ർ​ന്ന് അ​ബ്ബാ​സ് വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യ​ത്രോ പ​രോ​ളി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഗാ​സാ വെ​ടി​നി​ർ​ത്ത​ൽ, ബ​ന്ദി​ക​ളു​ടെ മോ​ച​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ച​ർ​ച്ച​യാ​യ​ത്.