ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ: ആവശ്യം കോടതി തള്ളി
Thursday, December 12, 2024 1:28 AM IST
ധാക്ക: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യപേക്ഷ നേരത്തേ പരിഗണിക്കണമെന്ന ആവശ്യം ബംഗ്ലാദേശ് കോടതി നിരസിച്ചു.
നേരത്തേ നിശ്ചയിച്ച പ്രകാരം ജനുവരി രണ്ടിനു ഹർജി പരിഗണിക്കുമെന്ന് ഛത്തോഗ്രാം മെട്രോപ്പോലിറ്റൻ സെഷൻസ് ജഡ്ജി സൈഫുൽ ഇസ്ലാം വ്യക്തമാക്കി.
ഹർജി നേരത്തേ പരിഗണിക്കണമന്ന അപേക്ഷയിൽ ചിന്മയ് കൃഷ്ണദാസിന്റെ പവർ ഓഫ് അറ്റോർണിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അഡ്വ. രബീന്ദ്ര ഖോസെയാണ്, കോടതിയിൽ ഹർജി നേരത്തേ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്.