ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ലെ ക​​​നേ​​​ഡി​​​യ​​​ൻ ഹൈക്ക​​​മ്മീ​​​ഷ​​​ന് മു​​​ന്പി​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ഹി​​​ന്ദു സി​​​ക്ക് ഗ്ലോ​​​ബ​​​ൽ ഫോ​​​റം. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ഷേ​​​ത്ര​​​ത്തി​​​ന് നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ഖ​​​ലി​​​സ്ഥാൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണ് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ ഡ​​​ൽ​​​ഹി ചാ​​​ണ​​​ക്യ​​​പു​​​രി​​​യി​​​ലെ ഹൈക്ക​​​മ്മീ​​​ഷ​​​നു മു​​​ന്പി​​​ൽ എ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​ഷേ​​​ധം മു​​​ന്നി​​​ൽ​​ക​​​ണ്ട് ഹൈ​​ക്കമ്മീ​​​ഷ​​​ന് സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ്, പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ട​​​ഞ്ഞു. എ​​​ന്നാ​​​ൽ ഇ​​​തി​​​ന് മു​​​ക​​​ളി​​​ൽ ക​​​യ​​​റി പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി.


ഒ​​​രു യ​​​ഥാ​​​ർ​​​ഥ സി​​​ക്ക് മ​​​ത വി​​​ശ്വാ​​​സി​​ക്ക് ഒ​​​രി​​​ക്ക​​​ലും ഖ​​​ലി​​​സ്ഥാ​​​നി​​​യാ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ ഹി​​​ന്ദു സി​​​ഖ് ഗ്ലോ​​​ബ​​​ൽ ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ർ​​​വീ​​​ന്ദ​​​ർ സിം​​ഗ് മ​​​ർ​​​വ പ​​​റ​​​ഞ്ഞു.