അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു
Wednesday, July 3, 2024 1:38 AM IST
ഇ​​​​ൻ​​​​ഡോ​​​​ർ: മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഇ​​​​ൻ​​​​ഡോ​​​​റി​​​​ൽ ഒ​​​​രു അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ മ​​​​രി​​​​ച്ചു. 12 കു​​​​ട്ടി​​​​ക​​​​ൾ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണെ​​​​ന്നു പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ക​​​​ര​​​​ണ്‍ (12), ആ​​​​കാ​​​​ശ് (7), ശു​​​​ഭ് (8) എ​​​​ന്നി​​​​വ​​​​രാ​​​​ണ് തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യും ഇ​​​​ന്ന​​​​ലെ​​​​യു​​​​മാ​​​​യി മ​​​​രി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ (എ​​​​ഡി​​​​സി​​​​പി) അ​​​​ലോ​​​​ക് കു​​​​മാ​​​​ർ ശ​​​​ർ​​​​മ്മ പ​​​​റ​​​​ഞ്ഞു. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ചാ​​​​ലേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​നാ​​​​ഥ​​​​രും മാ​​​​ന​​​​സി​​​​ക അ​​​​സ്വാ​​​​സ്ഥ്യ​​​​മു​​​​ള്ള​​​​വ​​​​രു​​​​മ​​​​ട​​​​ക്കം ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് അ​​​​ഭ​​​​യ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ര​​​​ണ്ടു​​​​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല​​​​ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ജ യ​​​​ശ്വ​​​​ന്ത്റാ​​​​വു ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് ഡോ. ​​​​അ​​​​ശോ​​​​ക് യാ​​​​ദ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.