പാലരുവിക്ക് സമയമാറ്റം ഇന്നുമുതൽ
Sunday, September 7, 2025 1:35 AM IST
കൊല്ലം: തൂത്തുക്കുടി - പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസ് ട്രെയിനിന് (16791/92) ഇന്നു മുതൽ ചില സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റം വരുത്തി റെയിൽവേ.
16791 തൂത്തുക്കുടി പാലക്കാട് എക്സ്പ്രസ് ഇന്നുമുതൽ തൃശൂർ സ്റ്റേഷനിൽ രാവിലെ 10.04 ന് എത്തി 10.07 ന് പുറപ്പെടും. നിലവിൽ രാവിലെ 9.57ന് എത്തി പത്തിനാണ് പുറപ്പെട്ടിരുന്നത്. ഒറ്റപ്പാലം സ്റ്റേഷനിൽ രാവിലെ 11.23 ന് എത്തി 11.25 ന് പുറപ്പെടും. നിലവിൽ 10.48 ന് എത്തി 10.50 നാണ് പുറപ്പെട്ടിരുന്നത്.
വണ്ടി പാലക്കാട് സ്റ്റേഷനിൽ എത്തുന്ന സമയത്തിലും അര മണിക്കൂർ വ്യത്യാസമുണ്ട്. ഇന്നുമുതൽ ട്രെയിൻ ഉച്ചയ്ക്ക് 12.30 ന് പാലക്കാട് എത്തും. ഉച്ചയ്ക്ക് 12 ന് എത്തുന്നതായിരുന്നു നിലവിലെ സമയക്രമം.