മാതാപിതാക്കൾ വഴക്കിട്ടു; ഇരിട്ടിയിൽനിന്ന് പിണങ്ങിപ്പോയ പതിനഞ്ചുകാരി തൃശൂരിൽ
Friday, September 5, 2025 2:32 AM IST
ഇരിട്ടി: മാതാപിതാക്കൾ വഴക്കിട്ടതിനെത്തുടർന്ന് പിണങ്ങിപ്പോയ പതിനഞ്ചുകാരിയെ ഇന്നലെ പുലർച്ചെ 1.30ഓടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഇരിട്ടിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമുതലാണു കുട്ടിയെ കാണാതായത്.
കുട്ടിയെ കാണാതായെന്നു മനസിലായതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും സോഷ്യൽ മീഡിയയും ഒരുപോലെ ഉണർന്ന് പ്രവർത്തിച്ചു. പുലർച്ചെ ഒന്നരയോടെയാണ് തൃശൂർ റെയിൽവേ പോലീസ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കൾ തമ്മിലുള്ള വഴക്കിൽ മനംനൊന്താണ് കുട്ടി തൃശൂരിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോയതെന്നാണു ലഭിക്കുന്ന വിവരം.