വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു
Friday, September 5, 2025 2:32 AM IST
വൈക്കം: ഉദയനാപുരം നാനാടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.ആറാട്ടുകുളങ്ങര പാലചുവട്ടുമഠത്തിൽ കൃഷ്ണനാചാരി(റിട്ട.ബിഎസ്എൻഎൻ)യുടെ ഭാര്യ ചന്ദ്രികാദേവി(72) യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ സജിക(48)യെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.