ഹിമാചലിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാര സംഘം തിരിച്ചെത്തി
Sunday, September 7, 2025 1:35 AM IST
നെടുമ്പാശേരി: ഹിമാചലിലെ പ്രളയത്തിൽ റോഡുകൾ തകർന്നതിനെ തുടർന്ന് കുടുങ്ങിക്കിടന്ന 18 അംഗ മലയാളി വിനോദ സഞ്ചാര സംഘം നാട്ടിൽ തിരിച്ചെത്തി.
കൊച്ചി സ്വദേശികളിലൊരാളുടെ രക്ഷിതാവ് ബിജെപി നേതാവ് ഷോൺ ജോർജിനെ ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖർ വഴി വിഷയം അമിത് ഷായുടെ ശ്രദ്ധയിലെത്തിച്ചു.
പിന്നീട് കേന്ദ്രസർക്കാരിന്റെ ഇടപെടലിൽ ഹിമാചൽ സർക്കാർ പ്രതിനിധികൾ യാത്രാ സംഘത്തെ നാട്ടിലെത്താനുള്ള സഹായങ്ങൾ ചെയ്തു. നാലു പേർ കൊച്ചിയിൽ വിമാനമിറങ്ങി. ബാക്കിയുള്ളവർ ചെന്നൈയിലും മറ്റുമാണ് താമസിക്കുന്നത്.