കെഎന്‍ഇഎഫ് ലോഗോ പ്രകാശനം ചെയ്തു
Friday, September 5, 2025 6:44 AM IST
കോട്ടയം: എട്ടു മുതല്‍ പത്തു വരെ കോട്ടയത്തു നടക്കുന്ന കേരള ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന് (കെഎന്‍ഇഎഫ്) 21-ാം സംസ്ഥാന സമ്മേളന ലോഗോയുടെ പ്രകാശനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വഹിച്ചു.
ചടങ്ങില്‍ കെഎന്‍ഇഎഫ് ജനറല്‍ സെക്രട്ടറി ജയ്സണ്‍ മാത്യു, ജില്ലാ പ്രസിഡന്റ് ജയകുമാര്‍ തിരുനക്കര, സെക്രട്ടറി കോര സി. കുന്നുംപുറം, ഭാരവാഹികളായ സിജി ഏബ്രഹാം, റോബിന് ജോസഫ്, മുബാറക്, രാജേഷ് ചെറിയമഠം എന്നിവര്‍ പങ്കെടുത്തു.