അ​​​ഗ​​​ളി: അ​​​ട്ട​​​പ്പാ​​​ടി പു​​​തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ആ​​​ന​​​ക്ക​​​ൽ ഉ​​​ന്ന​​​തി​​​യി​​​ൽ ആ​​​ദി​​​വാ​​​സി​​​യു​​​വാ​​​വ് വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ചു. പു​​​തൂ​​​ർ ഉ​​​ന്ന​​​തി​​​യി​​​ലെ കാ​​​ട​​​ൻ-​​​പൊ​​​ളി​​​ച്ച ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മ​​​ണി​​​ക​​​ണ്ഠ​​​ൻ (26) ആ​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ആ​​​ന​​​ക്ക​​​ൽ ഉ​​​ന്ന​​​തി​​​യി​​​ലെ ഈ​​​ശ്വ​​​ര​​​ൻ (35) ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.15 ഓ​​​ടെ ആ​​​ന​​​ക്ക​​​ൽ ഉ​​​ന്ന​​​തി​​​യി​​​ൽ ഓ​​​ണാ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ക​​​ഴു​​​ത്തി​​​ൽ വെ​​​ട്ടേ​​​റ്റ മ​​​ണി​​​ക​​​ണ്ഠ​​​ൻ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. ആ​​​ന​​​ക്ക​​​ൽ ഉ​​​ന്ന​​​തി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​രു കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​റി റാ​​​മ​​​ൻ ഉ​​​ന്ന​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ണി​​​ക​​​ണ്ഠ​​​ൻ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. ഭാ​​​ര്യ വ​​​ള്ളി.


പ്ര​​​തി​​​ക്കാ​​​യി ഊ​​​ർ​​​ജി​​​ത അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ഭാ​​​ഗം സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. കോ​​​ട്ട​​​ത്ത​​​റ ട്രൈ​​​ബ​​​ൽ സ്പെ​​​ഷാ​​​ലി​​​റ്റി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹം പി​​​ന്നീ​​​ട് അ​​​ഗ​​​ളി സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ഇ​​​ന്നു പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തും.