പ​​ത്ത​​നം​​തി​​ട്ട: ഓ​​ണ​​ത്തി​​ര​​ക്കി​​നി​​ട​​യി​​ൽ ന​​ഗ​​ര​​ത്തി​​ലെ​​ത്തി​​യ​​വ​​ർ​​ക്കു നേ​​രേ തെ​​രു​​വു​നാ​​യ​​യു​​ടെ ആ​​ക്ര​​മ​​ണം. 13 പേ​​ർ​​ക്കാ​​ണ് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലാ​​യി ക​​ടി​​യേ​​റ്റ​​ത്. ഓ​​ണ​​ത്തി​​നു സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തി​​യ​​വ​​ര​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്കു നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30ഓ​​ടെ​​യാ​​ണ് സം​​ഭ​​വം. ഓ​​മ​​ല്ലൂ​​ർ പു​​ത്ത​​ൻ​​പീ​​ടി​​ക​​യി​​ൽ​നി​​ന്ന് ആ​​ക്ര​​മ​​ണം തു​​ട​​ങ്ങി​​യ തെ​​രു​​വു​​നാ​​യ കോ​​ള​​ജ് ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യ​​പ്പോ​​ൾ പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്കേ​​റ്റ് കോ​​ള​​ജ് മൂ​​ന്നാം വ​​ർ​​ഷ ബി​​സി​​എ വി​​ദ്യാ​​ർ​​ഥി ആ​​റ​​ന്മു​​ള്ള വ​​ട​​ക്കേ​​ട​​ത്ത് ഏ​​ബ​​ൽ ടോം ​​ഷാ​​ജ​​നെ ആ​​ക്ര​​മി​​ച്ചു.


അ​​ബാ​​ൻ ജം​​ഗ്ഷ​​നി​​ലെ​​ത്തി​​യ നാ​​യ നി​​ര​​വ​​ധി പേ​​രെ ആ​​ക്ര​​മി​​ച്ചു. ഇ​​ത​​ര സം​​സ്ഥാ​​ന​ത്തൊ​​ഴി​​ലാ​​ളി​​യാ​​യ ജി​​ത്ത​​ന്ത​​ർ ഭൂ​​യാ​​ൻ (35), മ​​ല​​യാ​​ല​​പ്പു​​ഴ ​സ്വ​​ദേ​​ശി വ​​ർ​​ഗീ​​സ് തോ​​മ​​സ് (63), കു​​മ്പ​​ഴ മ​​ണ്ണു​​ങ്ക​​ൽ ല​​ത്തീ​​ഫ് ( 59), ഊ​​ന്നു​​ക​​ല്ല് സ്വ​​ദേ​​ശി വി.​​കെ. മ​​നോ​​ജ് (52), പ്ര​​മാ​​ടം സ്വ​​ദേ​​ശി ഉ​​ത്ത​​മ​​ൻ (67), അ​​ട്ട​​ച്ചാ​​ക്ക​​ൽ സ്വ​​ദേ​​ശി പ്ര​​വീ​​ൺ (40), അ​​ല​​ങ്കാ​​ത്ത്ര പാ​​ല​​മൂ​​ട്ടി​​ൽ വീ​​ട്ടി​​ൽ ആ​​മീ​​ൻ യു​​സ​​ഫ് (16) എ​​ന്നി​​വ​​ർ​​ക്കു വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ​​വ​​ച്ച് നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റു.