കൊ​​​ച്ചി: വ​​​ത്തി​​​ക്കാ​​​നി​​​ൽ അ​​ല്​​​മാ​​​യ​​​ർ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള ഡി​​​കാ​​​സ്ട്രി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള വ്യ​​​ത്യ​​​സ്ത രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ഫിം​​​ക്യാ​​​പി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക യു​​​വ​​​ജ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​യ സീ​​​റോ മ​​​ല​​​ബാ​​​ർ യൂ​​​ത്ത് മൂ​​​വ്മെ​​​ൻ്റ് (എ​​​സ്എം​​​വൈ​​​എം) അം​​​ഗ​​​ത്വ​​​മെ​​​ടു​​​ത്തു.

മൂ​​​ന്ന് വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ന​​​ട​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്ത് മൂ​​​ന്നി​​​ൽ ര​​​ണ്ട് ഭൂ​​​രി​​​പ​​​ക്ഷം വോ​​​ട്ട് നേ​​​ടി​​​യാ​​​ണ് എ​​​സ്എം​​​വൈ​​​എം അം​​​ഗ​​​ത്വം നേ​​​ടി​​​യ​​​ത്.


ഈ ​​​വ​​​ർ​​​ഷം ജോ​​​ർ​​​ജി​​​യ​​​യി​​​ൽ ആ​​​ണ് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി ന​​​ട​​​ന്ന​​​ത്. എ​​​സ്എം​​​വൈ​​​എ​​​മ്മി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് പ്ര​​​സി​​​ഡ​​​ൻ​​​റ് അ​​​ഡ്വ. സാം ​​​സ​​​ണ്ണി ഓ​​​ട​​​യ്​​​ക്ക​​​നും ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജേ​​​ക്ക​​​ബ് ച​​​ക്കാ​​​ത്ര​​​യും മു​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​റ് സി​​​ജോ അ​​​മ്പാ​​​ട്ടും പ​​​ങ്കെ​​​ടു​​​ത്തു. യൂ​​​റോ​​​പ്പ്, ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക, ഏ​​​ഷ്യ, ആ​​​ഫ്രി​​​ക്ക, എ​​​ന്നീ ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള 28 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 31 സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് ഫിം​​​ക്യാ​​​പി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ. യു​​​എ​​​ന്നി​​​ൽ അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​​ള്ളസം​​​ഘ​​​ട​​​ന​​​യാ​​​ണി​​​ത്.